ന്യൂഡല്‍ഹി: ശക്തമായ ഭൂചലനത്തില്‍ ഉത്തരേന്ത്യ വിറച്ചു. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ മേഖലകളില്‍ 7.7 തീവ്രതയിലുണ്ടായ ഭൂചലനം അഞ്ചു മിനിറ്റോളം നീണ്ടുനിന്നു. ജയ്പൂര്‍, ഷിംല, ശ്രീനഗര്‍, ചണ്ഡീഗഡ്, ഭോപ്പാല്‍ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഗതാഗത വാര്‍ത്താ വിനിമയബന്ധങ്ങള്‍ താറുമാറായി.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.എന്നാല്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ഭൗമപഠനകേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ജനങ്ങളെ കെട്ടിടങ്ങളില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഭൂചലനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഡല്‍ഹി മെട്രോ സര്‍വീസ് പുനഃരാരംഭിച്ചു.
Discussion about this post