കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ നിരീക്ഷകരുടെ വലയിലാവുകയാണ് പല തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും. കൊച്ചിയില്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പരസ്യപ്പെടുത്തിയിട്ടുള്ള പോസ്റ്ററുകളും ബാനറുകളും ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. 160 പോസ്റ്ററുകള്‍, 92 ബോര്‍ഡ്, ആറ് ബാനര്‍ എന്നിവയാണ് ജില്ല സ്‌ക്വാഡ് പിടികൂടിയത്. കൊച്ചി കോര്‍പ്പറേഷന്‍, പച്ചാളം, ചേരാനല്ലൂര്‍ പഞ്ചായത്ത്, ചൂര്‍ണ്ണിക്കര, ആലുവ മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലയിലെ ഓരോ താലൂക്കുകളിലും പ്രത്യേക സക്വാഡുകള്‍ പരിശോധന നടത്തുന്നുണ്ട്. വോട്ടെടുപ്പ് ദിനത്തിന്റെ തലേ ദിവസം വരെ പരിശോധന തുടരുമെന്ന് ഡീഫേസ്‌മെന്റ് സ്‌ക്വാഡ് മേധാവിയും സ്‌പെഷ്യല്‍ തഹസില്‍ദാറുമായ എം.വി. സുരേഷ്‌കുമാര്‍ പറഞ്ഞു.
Discussion about this post