കമ്പാല(ഉഗാണ്ട): വേള്‍ഡ് കപ്പ് ഫൈനല്‍ വലിയ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഉഗാണ്ടയില്‍ 64 പേര്‍ കൊല്ലപ്പെട്ടു. കമ്പാല നഗരത്തിലെ ഒരു ക്ലബിലും എത്യോപ്യന്‍ റസ്റ്റോറന്റിലുമാണ് സ്‌ഫോടനം ഉണ്ടായത്.
രണ്ടിടത്തും വലിയ സ്‌ക്രീനില്‍ മത്സരം പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. സോമാലിയയിലെ തീവ്രവാദി സംഘമായ അല്‍ ഷഹബാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു.












