മാനന്തവാടി: മാനന്തവാടി നഗരസഭാ തിരഞ്ഞെടുപ്പില്‍ 34-ാം വാര്‍ഡായ പുത്തന്‍പുരയില്‍ നിന്നു മത്സരിച്ചു പരാജയപ്പെട്ട വയനാട്ഡി.സി.സി ജനറല്‍ സെക്രട്ടറി തുങ്ങിമരിച്ചു. പയ്യമ്പള്ളി പുതിയിടത്തെ പടിയറ പി.വി. ജോണ്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോയെ മാനന്തവാടി ക്‌ളബുകുന്നിലെ ബ്‌ളോക്ക് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടത്.
994 വോട്ടര്‍മാരുള്ള വാര്‍ഡില്‍ ജോണിന് 39 വോട്ടു മാത്രമാണ് ജോണിനു ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച ജോയിയാണ് ഇവിടെ തിരഞ്ഞെടുക്കപ്പെട്ടത്.












