കൊല്ലം: ഐസ്‌ക്രീം കേസില്‍ പുനരന്വേഷണം ഉണ്ടായാലും പി.കെ. കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെടുമെന്നു വിശ്വസിക്കുന്നില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇപ്പോഴത്തേത് അനാവശ്യ വിവാദമല്ല. എന്നാല്‍ ഇതോടൊപ്പം മറ്റു പല കേസുകളും കൂടി ചേരാനുണ്ട്. ഇവയെല്ലാം സത്യസന്ധമായി അന്വേഷിച്ചാല്‍ പകല്‍ മാന്യന്‍മാരായി നടക്കുന്ന പല രാഷ്‌ട്രീയ നേതാക്കളുടെയും വികൃതമുഖം ജനങ്ങള്‍ക്കു കാണാം. രാത്രിയില്‍ സൂര്യനുദിച്ചാല്‍ കുഞ്ഞാലിക്കുട്ടിയേക്കാള്‍ ഗംഭീരരായ വമ്പന്‍ സ്രാവുകള്‍ കുടുങ്ങും.
സ്‌ത്രീപീഡന കേസിലെ പ്രതികളെ കയ്യാമം വയ്‌ക്കുമെന്നു വിഎസ് പറഞ്ഞതു സത്യമാണ്, അദ്ദേഹം അതു ചെയ്യാന്‍ ഇച്‌ഛാശക്‌തിയുള്ള തങ്കപ്പെട്ട മനുഷ്യനാണ്. പക്ഷേ ഏതു തങ്കത്തെയും ചിതല്‍പ്പുറ്റ് പൊതിയും. അദ്ദേഹത്തിനു ചുറ്റും അത്തരം ചിതല്‍പ്പുറ്റുകളുണ്ട്. അതു മാറ്റിയാല്‍ വിഎസ് സംശുദ്ധനാണെന്നും അദ്ദേഹത്തെ പിന്തുണയ്‌ക്കുകയാണു വേണ്ടത്. ഈ വിവാദമൊന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ ആരെയും ബാധിക്കില്ലെന്നും അടുത്ത വിഷയം വരുമ്പോള്‍ ജനങ്ങള്‍ മറന്ന് പുതിയ കാര്യത്തിനുപിന്നാലെ പായുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post