പാലക്കാട്: ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ ജഡ്‌ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. മലബാര്‍ സിമന്റ്‌്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെ കുറിച്ച് ഏത് ഏജന്‍സി അന്വേഷിക്കുന്നതിനും സര്‍ക്കാരിന് വിരോധമില്ലെന്ന് ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്‌ണന്‍. എന്നാല്‍ സംസ്‌ഥാനം ആവശ്യപ്പെട്ട പല കേസുകളും സി.ബി.ഐ ഏറ്റെടുത്തിട്ടില്ല. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സുപ്രീം കോടതി ജഡ്‌ജിമാരുള്‍പ്പെട്ട പാനല്‍ വേണം അന്വേഷിക്കാനെന്നും കോടിയേരി ആവശ്യപ്പെട്ടു.
Discussion about this post