തിരുവനന്തപുരം: നവംബര്‍ അഞ്ചിന് തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതു സംബന്ധിച്ച് അനേ്വഷിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാങ്കേതിക വിദഗ്ദ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിച്ച് ഉത്തരവായി.
ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഡോ.കെ.ആര്‍.ശ്രീവത്സന്‍, സി.ഡാക്ക് ഡയറക്ടര്‍ ജനറല്‍ പ്രൊഫ.രജത് മൂന, സി-ഡാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമണി.ബി എന്നിവരടങ്ങുന്ന സമിതിക്കാണ് അനേ്വഷണ ചുമതല. സമിതി ഒരു മാസത്തിനുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും.
Discussion about this post