തിരുവനന്തപുരം: പോലീസിലെ വനിതാവിഭാഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീസുരക്ഷയും സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലീസ്‌സേനയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് കേരള പോലീസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ നവംബര്‍ 23 ന് തിരുവനന്തപുരത്ത് ആരംഭിക്കും.
“വനിതാപോലീസ് – മുന്നോട്ടുള്ള പ്രയാണം ” എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുഖ്യവിഷയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതാപോലീസ് സ്ത്രീശാക്തീകരണത്തിനായി നടപ്പിലാക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ സമ്മേളത്തില്‍ അവലോകനം ചെയ്യും. ഇന്ത്യന്‍വനിതകളുടെ വിജയകഥകളില്‍ നിന്ന് പ്രസക്തമായവയും സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പോലീസ് സേനയിലെ ഡി.വൈ.എസ്.പി റാങ്കുവരെയുള്ള ഇരുന്നൂറിലേറെ വനിതകള്‍ സമ്മേളനത്തില്‍ പ്രതിനിധികളായെത്തും. കൂടാതെ ഉന്നത പോലീസ്ഉദ്യോഗസ്ഥര്‍, പ്രമുഖരായ സാമൂഹികപ്രവര്‍ത്തകര്‍, നിയമവിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ ഉപദേഷ്ടാവായി വിരമിച്ച കെ വിജയകുമാര്‍, നാഷണല്‍ പോലീസ് അക്കാദമി ഡയറക്ടര്‍ അരുണ ബഹുഗുണ, അഡ്വ.ഫേ്‌ലവിയ ആഗ്നസ്, അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്ജ്, വിങ്ങ് കമാന്‍ഡര്‍ അനുപമ ജോഷി, ചലച്ചിത്ര നടി അനു ഹാസന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. താജ് വിവന്റയില്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല 23 ന് രാവിലെ 9.30 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോഗ്യ-ദേവസ്വം വകുപ്പു മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍, എ.ഡി.ജി.പി.മാരായ എ. ഹേമചന്ദ്രന്‍, കെ.പത്മകുമാര്‍, ഐ.ജി. മനോജ് എബ്രഹാം, പി.റ്റി.സി പ്രിന്‍സിപ്പല്‍ അജീതാ ബീഗം, എം.എസ്.പി കമാന്‍ഡന്റ് ഉമാ ബെഹ്‌റ, തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷെഫീന്‍ അഹമ്മദ്, ക്രൈം ബ്രാഞ്ച് എസ്.പി. എ അക്ബര്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും
Discussion about this post