തിരുവനന്തപുരം: ഡല്‍ഹിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ മുറികള്‍ ഓണ്‍ലൈനായി ബുക്കു ചെയ്യുന്നതിന് ഗസ്റ്റ് ഹൗസ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കാന്‍ തീരുമാനമായി. ഇതിനുളള സോഫ്റ്റ്‌വെയര്‍ എന്‍.ഐ.സി തയ്യാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും.
ട്രാവന്‍കൂര്‍ പാലസിലെ കെട്ടിടത്തിലെ അന്‍പത് ശതമാനം സ്ഥലം സാംസ്‌ക്കാരിക മ്യൂസിയത്തിനും അന്‍പത് ശതമാനം ഓഫീസ് ആവശ്യത്തിനും നീക്കിവയ്ക്കാനും തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ നിയമസഭയിലെ ചേംബറില്‍ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ വസ്തുക്കളെ സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. ട്രാവന്‍കൂര്‍ ഹൗസ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി നിലവിലുളള രണ്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെയും ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെയും ഒഴിവുകള്‍ നികത്താനും തീരുമാനമായി.
ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഡല്‍ഹി റസിഡന്റ് കമ്മീഷണര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post