തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലും പരിസര പ്രദേശങ്ങളിലും ശുചിത്വമില്ലാതെയുള്ള പൈനാപ്പിള്‍ വില്പന നിരോധിച്ചു. പൈനാപ്പിള്‍ മുറിച്ച് കഷണങ്ങളാക്കി വ്യക്തിശുചിത്വം പാലിക്കാതെയും കൈയ്യുറ ധരിക്കാതെയും ഹെല്‍ത്ത് കാര്‍ഡില്ലാതെയും ബക്കറ്റുകളില്‍ കൊണ്ടുനടന്ന് വില്പന നടത്തുന്നതിനും സൂക്ഷിക്കുന്നതിനും നിരോധനമുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടേതാണ് ഉത്തരവ്. നിരോധനത്തിന് മൂന്ന് മാസത്തെ പ്രാബല്യമുണ്ടായിരിക്കും.












