Sunday, June 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഭരണകൂടം ഉറപ്പാക്കണം : ഗവര്‍ണര്‍

by Punnyabhumi Desk
Dec 11, 2015, 04:09 pm IST
in കേരളം

തിരുവനന്തപുരം: ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെയും ഐക്യരാഷ്ട്രസഭാ പ്രഖ്യാപനങ്ങളുടെയും അന്തസത്ത പാലിച്ചുകൊണ്ട് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഭരണകൂടവും, നിയമപാലകരും, ഉദ്യോഗസ്ഥരും ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. അന്തര്‍ദേശീയ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ടാണ് നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. സാധാരണ പൗരനൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് പോലും മനുഷ്യാവകാശം ഉറപ്പാക്കുന്ന തരത്തിലുള്ളതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയും, സംവിധാനങ്ങളും. മനുഷ്യാവകാശം സംരക്ഷിക്കാനും, ലംഘനങ്ങള്‍ ചെറുക്കാനുമുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. എന്നാല്‍ പോലീസ് നടപടികളും മനുഷ്യാവകാശ സംരക്ഷണവും തമ്മില്‍ പലപ്പോഴും സംഘര്‍ഷമുണ്ടാവാറുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ നിയമം നടപ്പാക്കുന്ന സംവിധാനം എന്ന നിലയില്‍ പോലീസ് ഭരണഘടനയുടെ സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനം ചെറുക്കുന്നതിലും, പുറത്തുകൊണ്ടുവരുന്നതിലും മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. മാധ്യമറിപ്പോര്‍ട്ടുകള്‍ പലപ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നപടിയെടുക്കാന്‍ കോടതികള്‍ക്ക് പ്രേരണയായിട്ടുണ്ട്. പൊതുതാത്പര്യ ഹര്‍ജികള്‍ ഇക്കാര്യത്തില്‍ മികച്ച ഉദാഹരണമാണെന്നും എന്നാല്‍ ഇത് പ്രയോഗിക്കുന്നതില്‍ സൂക്ഷ്മത വേണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഭരണകൂടം ജനക്ഷേമകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പി.സദാശിവം പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പ്രസിദ്ധീകരിച്ച മനുഷ്യാവകാശ ബുള്ളറ്റിന്‍ ഗവര്‍ണര്‍ പി.സദാശിവം, ഡി.ജി.പി. ടി.പി.സെന്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി, അംഗം കെ.മോഹന്‍കുമാര്‍, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍, കമ്മീഷന്‍ സെക്രട്ടറി കുമാരി സുധ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

കേരളം

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

കേരളം

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Discussion about this post

പുതിയ വാർത്തകൾ

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies