തിരുവനന്തപുരം: ഡോര്‍ ഡെലിവറി പദ്ധതി പ്രകാരം രണ്ടായിരം രൂപയ്ക്ക് മേല്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്ന കണ്‍സ്യൂമര്‍ഫെഡ് ഉത്പന്നങ്ങള്‍ യഥാര്‍ത്ഥ ചെലവിന്റെ അടിസ്ഥാനത്തില്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നു. ഓര്‍ഡര്‍ തുക അയ്യായിരം രൂപയ്ക്കുമേല്‍ ആണെങ്കില്‍ ഡെലിവറി ചാര്‍ജ്ജ് ഈടാക്കുന്നതല്ല.
ആയിരം രൂപയ്ക്ക് മേല്‍ ഇംഗ്ലീഷ് ഔഷധങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് യഥാര്‍ത്ഥ ചെലവിലും രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്കുമേല്‍ ആണെങ്കില്‍ ഡെലിവറി ചാര്‍ജ്ജില്ലാതെയും മരുന്നുകള്‍ എത്തിക്കുന്നു. കൂടാതെ സ്റ്റേഷനറി സാധനങ്ങളും ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നു.
കസ്റ്റമര്‍ കെയര്‍ പദ്ധതി പ്രകാരം സംശയനിവാരണത്തിനും പരാതികള്‍ ഉള്ളപക്ഷം അവ പരിഹരിക്കുന്നതിലേക്കായും ജനറല്‍ – 8281898301, ത്രിവേണി – 8281898306, നീതി-നന്മ – 8281898330 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Discussion about this post