തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്തുമസ് മെട്രോ ഫെയറുകളിലും മാര്‍ക്കറ്റുകളിലും ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്തുള്ള ക്രിസ്തുമസ് മെട്രോ ഫെയറിനു പുറമേ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പീപ്പിള്‍ ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയും ക്രിസ്തുമസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫെയറുകളും, മാര്‍ക്കറ്റുകളും ഡിസംബര്‍ 24 വരെ പ്രവര്‍ത്തിക്കും.
എല്ലാ വില്‍പ്പന ശാലകളും രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കും. 1500 രൂപയ്ക്ക് മേല്‍ ഒറ്റ ബില്ലിലുള്ള ഓരോ പര്‍ച്ചേസിനും 50 രൂപയുടെ സപ്ലൈകോ ശബരി ഉല്‍പന്നങ്ങള്‍ സൗജന്യമായി നല്‍കും. ക്രിസ്തുമസ് കേക്ക്, ബേക്കറി വിഭവങ്ങള്‍, മാംസ്യം (മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, കെപ്‌കോ എന്നിവ മുഖേന) എന്നിവ മിതമായ വിലയില്‍ സപ്ലൈകോ ഫെയറുകളില്‍ക്കൂടി നല്‍കും.
Discussion about this post