ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിനുസമീപം ബി.എസ്.എഫിന്റെ ചെറുവിമാനമായ സൂപ്പര്‍കിങ് തകര്‍ന്നുവീണ് 10 പേര് മരിച്ചു. രണ്ട് പൈലറ്റുമാരും ബി.എസ്.എഫിന്റെ എഞ്ചിനീയറിങ് ടീമിലെ എട്ട് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പൈലറ്റുമാരായ രാജേഷ് ശിവ് റെയ്ന്‍, ബി.പി. ഭട്ട്, ഇന്‍സ്പെക്ടര്‍ ആര്.പി.യാദവ്, ഡപ്യൂട്ടി കമാന്‍ഡന്റ്: ഡി.കുമാര്‍, ഇന്‍സ്പെക്ടര്‍: എസ്.എന്‍. ശര്‍മ്മ, എസ് ഐ: രവീന്ദ്ര കെ.ആര്, എസ്ഐ: ഛോട്ടേ ലാല്‍, എഎസ്ഐ: ഡി.പി. ചൗഹാന്, എസ്ഐ: സുന്ദര്‍ സിങ്, കെ. റാവത്ത് എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.45ന് പറന്നുയര്‍ന്ന വിമാനം 9.50ഓടെ തകര്‍ന്നു വീഴുകയായിരുന്നു. അപകടം സംബന്ധിച്ച് അന്വേഷണത്തിനു ഉത്തരവിട്ടതായി വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
Discussion about this post