പത്തനംതിട്ട: ശബരിമലയെയും പൂങ്കാവനത്തെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ്സ് അസോസിയേഷനും പങ്കാളികളാകുന്നു.
ഇതിന്‍റെ ഭാഗമായി ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ്സ് അസോസിയേഷന്‍റെ ജില്ലയിലെ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ മുഖേന തീര്‍ഥാടകര്‍ക്ക് ശബരിമലയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കണമെന്ന വിവിധ ഭാഷകളിലുള്ള സന്ദേശമടങ്ങുന്ന ലഘുലേഖ വിതരണം ചെയ്യും. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാകൂ, പമ്പയില്‍ തുണി നിക്ഷേപിക്കുന്നത് കുറ്റകരമാണ് തുടങ്ങിയ സന്ദേശങ്ങളും, 2016-17 തീര്‍ഥാടന കാലയളവില്‍ ശബരിമല ക്ഷേത്രത്തില്‍ നട തുറക്കുന്നതിന്‍റെയും വിശേഷാല്‍ പൂജകളുടെയും വിവരങ്ങളും ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post