ആറന്മുള: ശബരിമല മണ്ഡലപൂജ 27ന് നടക്കും. കലിയുഗവരദന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറന്മുള നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തുന്ന തങ്കയങ്കി ഘോഷയാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. പമ്പ ഗണപതിക്ഷേത്രത്തിലെ വിശ്രമത്തിനുശേഷം 3ന് പുറപ്പെടുന്ന തങ്കയങ്കിഘോഷയാത്ര വൈകീട്ട് 5ന് ശരം കുത്തിയിലെത്തും.പതിനെട്ടാംപടിക്കുമുകളില്‍ ദേവസ്വംബോര്‍ഡ്പ്രതിനിധികള്‍ സ്വീകരിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരിയും ചേര്‍ന്ന് തങ്കയങ്കി ശ്രീകോവിലേെിലക്കടുക്കും.തുടര്‍ന്ന് ദീപാരാധന നടക്കും.
ഞായറാഴ്ച ഉച്ചയ്ക്കാണ് മണ്ഡലപൂജ. ശനിയാഴ്ചയും ഞായറാഴ്ചയും തങ്കയങ്കിചാര്‍ത്തിയ അയ്യപ്പനെക്കണ്ട് തൊഴാം. മണ്ഡലപൂജയ്ക്കുശേഷം ഞായറാഴ്ചരാത്രി പത്തിന് നട അടയ്ക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകീട്ട് അഞ്ചിന് നടതുറക്കും.
Discussion about this post