തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സംസ്ഥാന കഥകളി, പല്ലാവൂര്‍ അപ്പുമാരാര്‍, കേരളീയ നൃത്ത-നാട്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യര്‍ക്കാണ് 2015-ലെ സംസ്ഥാന കഥകളി പുരസ്‌കാരം. പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരത്തിന് കല്ലൂര്‍ രാമന്‍കുട്ടി മാരാരും, കേരളീയ നൃത്തനാട്യ പുരസ്‌കാരത്തിന് കലാമണ്ഡലം സുഗന്ധിയും അര്‍ഹരായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.












