പത്തനംതിട്ട: മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായ ശുചിത്വ സന്ദേശ വ്യാപന പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ശുചിത്വമിഷനോടൊപ്പം ജില്ലാ ഹോട്ടല്‍ ആന്റ് റസ്റ്റോറന്‍ഡ് അസോസിയേഷനും പങ്കാളികളായി. ശബരിമല തീര്‍ഥാടകര്‍ക്ക് ജില്ലയിലെ ഹോട്ടലുകളില്‍ നിന്നും ശുചിത്വ സന്ദേശങ്ങളടങ്ങിയ പോക്കറ്റ് കാര്‍ഡുകളും ലഘുലേഖകളും വിതരണം ചെയ്യുന്ന പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ നിര്‍വഹിച്ചു. ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്‌ടര്‍ ടി.വി സുഭാഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സുധാകരന്‍, പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ അജയ്, ജില്ലാ ഹോട്ടല്‍ ആന്റ് റസ്റ്റോറന്‍ഡ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.രാജ, രാമലിംഗം, ഷിഹാബുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post