പത്തനംതിട്ട: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദക്ഷിണ റെയില്‍വേയുടേയും സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെയും സഹകരണത്തോടെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കുന്ന ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്‌ഘാടനം ജനുവരി ഒന്നിന് വൈകിട്ട് 4.30 ന് ആന്റോ ആന്റണി എം.പി നിര്‍വഹിക്കും. മാത്യു ടി.തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്‌ടര്‍ എസ്.ഹരികിഷോര്‍, ദക്ഷിണ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ വി.സി സുധീഷ്, തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, നഗരസഭ കൗണ്‍സിലര്‍ റീന മാത്യു ചാലക്കുഴി, ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ.കെ.പത്മകുമാര്‍, ഡി.റ്റി.പി.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post