തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പില്‍ നടത്തിവരുന്ന ഓണ്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ടെക്‌നോപാര്‍ക്കിലെ ഡാറ്റാ സെന്ററില്‍ പുതിയ സെര്‍വറുകള്‍ സ്ഥാപിക്കുന്നതിനാല്‍ ഈ മാസം 10-ാം തീയതി ഞായറാഴ്ച രാത്രി 12 മണി വരെ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralaregistration.gov.in താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ജനുവരി 11 മുതല്‍ വകുപ്പിന്റെ സൈറ്റ് പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ജനറല്‍ അറിയിച്ചു.
Discussion about this post