ശബരിമല: കലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജയ്ക്ക് തുടക്കമായി. ശ്രീ കോവിലില്‍ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പടിപൂജ നടന്നത്.ശബരിമല മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരി സഹകാര്‍മ്മികത്വം വഹിച്ചു.പതിനെട്ട് പടിയിലും ഓരോ ദേവതകള്‍ കുടികൊള്ളുന്നുവെന്നാണ് സങ്കല്പം. ഓരോ പടിയിലേയും ദേവതാ സങ്കല്പം ചൊല്ലിയാണ് പടിപൂജ നടന്നത്. പൂജയുടെ സ്‌നാന ഘട്ടത്തില്‍ ഒറ്റക്കലശമാടി തന്ത്രി നിവേദ്യം സമ്മര്‍പ്പിച്ചു.തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും പരികര്‍മ്മികളും ശ്രീകോവിലിലെത്തി ഭഗവാന് നിവേദ്യം അര്‍പ്പിച്ചതോടെ പടിപൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഈ മാസം 19 വരെ എല്ലാദിവസവും ദീപാരാധനയ്ക്ക് ശേഷം പടിപൂജ നടക്കും.
Discussion about this post