അഹമ്മദാബാദ്: വിഖ്യാത നര്‍ത്തകിയും ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായി (97) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയില്‍നിന്നു വീട്ടിലെത്തിച്ചയുടനായിരുന്നു അന്ത്യം.
മൃതദേഹം ഇന്നലെ വൈകുന്നേരം അഞ്ചിന് ഗാന്ധിനഗറിലെ പോട്ടാപ്പുര്‍ ഫാംഹൗസില്‍ സംസ്‌കരിച്ചു. പ്രശസ്ത നടിയും നര്‍ത്തകിയുമായ മല്ലികാ സാരാഭായിയും പരിസ്ഥിതി പ്രവര്‍ത്തകനായ കാര്‍ത്തികേയ സാരാഭായിയുമാണു മക്കള്‍. പദ്മഭൂഷണ്‍(1992) ജേതാവാണ്. രാജ്യത്തിനകത്തും പുറത്തുമായി എണ്‍പതിനായിരത്തോളം ശിഷ്യരുണ്ട് അമ്മ എന്ന് അവര്‍ ആദരപൂര്‍വം വിളിക്കുന്ന മൃണാളിനിക്ക്.
Discussion about this post