Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ : പമ്പാനദിയിലെ പുലിമുട്ട്‌ നീക്കാന്‍ വിദഗ്‌ധ പഠനം

by Punnyabhumi Desk
Jan 22, 2016, 05:58 pm IST
in കേരളം

പത്തനംതിട്ട: അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ നടക്കുന്നതിനു സമീപത്തെ പുലിമുട്ട്‌ നീക്കുന്നത്‌ ശാസ്‌ത്രീയമായി പഠിക്കുന്നതിന്‌ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ വിദഗ്‌ധനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ഹിന്ദുമത പരിഷത്തിനു മുന്നോടിയായി ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ്‌ തീരുമാനം. വിദഗ്‌ധ പഠനം രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന്‌ മന്ത്രി നിര്‍ദേശിച്ചു. ശുചിത്വ മിഷന്റെ സഹായത്തോടെ പ്ലാസ്റ്റിക്‌ രഹിത കണ്‍വന്‍ഷന്‍ നടത്താനും തീരുമാനിച്ചു.

പമ്പാനദിയില്‍ രൂപംകൊണ്ട മണല്‍പ്പുറ്റ്‌ ഇറിഗേഷന്‍ വകുപ്പ്‌ നീക്കം ചെയ്യും. മേജര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ പ്രവൃത്തികള്‍ അടുത്തയാഴ്‌ച ആരംഭിക്കും. ഇവിടേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പത്തനംതിട്ട, ചെങ്ങന്നൂര്‍, മാവേലിക്കര, തിരുവല്ല, പന്തളം, അടൂര്‍, മല്ലപ്പള്ളി, റാന്നി എന്നിവിടങ്ങളില്‍ നിന്ന്‌ കെ.എസ്‌.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. അവസാന ബസ്‌ രാത്രി 10 മണിക്ക്‌ പുറപ്പെടുന്ന രീതിയില്‍ ക്രമീകരിക്കും. പരിഷത്ത്‌ നഗറിലേക്കുള്ള ബസുകളില്‍ ചെറുകോല്‍പ്പുഴ വഴി എന്ന ബോര്‍ഡ്‌ വയ്‌ക്കും. പരിഷത്ത്‌ കാലയളവില്‍ ചെറുകോല്‍പ്പുഴ ഭാഗത്ത്‌ മുടക്കം കൂടാതെ വൈദ്യുതി ലഭിക്കാന്‍ ആവശ്യമായ നടപടി കെ.എസ്‌.ഇ.ബി സ്വീകരിക്കും. പരിഷത്ത്‌ നഗറിലും പരിസരത്തും ആവശ്യമായ കുടിവെള്ളമെത്തിക്കാന്‍ 10 താല്‍ക്കാലിക ടാപ്പുകള്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ്‌ ഉള്‍പ്പടെയുള്ള മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. പോലീസിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. വനിതാ പോലീസ്‌ ഉള്‍പ്പടെ 150 പേരെ സുരക്ഷയ്‌ക്കായി നിയോഗിക്കും. എക്‌സൈസിന്റെ പ്രത്യേക സംഘം ഒരാഴ്‌ച മുന്‍പു മുതല്‍ പട്രോളിംഗ്‌ ആരംഭിക്കും. ഫയര്‍ ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കാന്‍ ജില്ലാ കളക്‌ടര്‍ കത്തു നല്‍കും. പരിഷത്തിന്റെ ഭാഗമായുള്ള ശുചീകരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ അയിരൂര്‍ പഞ്ചായത്ത്‌ 50000 രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്‌. പരിഷത്ത്‌ നഗറില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന്‌ മൊബൈല്‍ ടോയ്‌ലറ്റ്‌ എത്തിക്കും.

രാജു ഏബ്രഹാം എം.എല്‍.എ, ജില്ലാ കളക്‌ടര്‍ എസ്‌.ഹരികിഷോര്‍, സബ്‌ കളക്‌ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, അസിസ്റ്റന്റ്‌ കളക്‌ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂര്‍, ഹിന്ദുമത മഹാമണ്‌ഡലം സെക്രട്ടറി അഡ്വ.എം.പി ശശിധരന്‍ നായര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies