പത്തനംതിട്ട: പമ്പാനദിയില്‍ ത്രിവേണി മുതല്‍ ആറാട്ടുകടവ് വരെയുള്ള കുളിക്കടവുകളിലെ മാലിന്യം ഒഴുക്കിക്കളയുന്നതിന് ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ആവശ്യമായ ജലം കുള്ളാര്‍ ഡാമില്‍ നിന്ന് തുറന്നുവിട്ടു. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദഗ്ധ സമിതി യോഗം കാര്യങ്ങള്‍ അവലോകനം ചെയ്തു.
കൂടുതല്‍ ജലം തുറന്നുവിടേണ്ടതുണ്ടോ എന്ന് പരിശോധിച്ചശേഷം ഇറിഗേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കും. നിലവില്‍ ഇവിടെ മാലിന്യപ്രശ്മില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, കെ.എസ്.ഇ.ബി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മേജര്‍ ഇറിഗേഷന്‍, ഫയര്‍ ഫോഴ്സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.












