തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്‍റെ നാലാം ദിനത്തില്‍ പാലക്കാടിനെ പിന്തള്ളി കോഴിക്കോട് മുന്നില്‍. 232 മത്സര ഇനങ്ങളില്‍ 159 എണ്ണം പൂര്‍ത്തിയായപ്പോള്‍ പാലക്കാടിനെ മറികടന്ന് 625 പോയിന്റുമായി കോഴിക്കോട് മുന്നിലെത്തി. 620 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. 615 പോയിന്‍റുകളുമായി എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോടിനും പാലക്കാടിനും 278 ഉം എറണാകുളത്തിന് 264 പോയിന്റുമാണ്. സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ നാലാം സ്ഥാനത്തായ മലപ്പുറം എച്ച്എസ് വിഭാഗത്തില്‍ 276 പോയിന്റു നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 351 പോയിന്റു നേടിയ എറണാകുളമാണ് ഒന്നാം സ്ഥാനത്ത്. എച്ചഎസ്എസ് വിഭാഗത്തില്‍ കോഴിക്കോട് 347 ഉം പാലക്കാട് 342 ഉം പോയിന്റുകള്‍ സ്വന്തമാക്കി.
Discussion about this post