തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഇരുവരും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊടുന്യായങ്ങള്‍ പറഞ്ഞ് അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രി ശ്രമിക്കരുത്. കേരള ജനത ഇനി അധികാരത്തില്‍ തുടരാന്‍ സമ്മതിക്കില്ല. രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വി.എസ് പറഞ്ഞു.












