തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷനും സാംസ്‌കാരിക മന്ത്രി കെ. സി. ജോസഫ് ഉപാദ്ധ്യക്ഷനുമായി ഔദ്യേഗികഭാഷാ ഉന്നതതല സമിതി പുനസംഘടിപ്പിച്ചു. സി. പി. മുഹമ്മദ് എം. എല്‍. എ ഔദ്യേഗികഭാഷാ നിയമസഭാ സമിതി ചെയര്‍മാന്‍.
ചീഫ് സെക്രട്ടറി, ഔദ്യോഗിക ഭാഷാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടറി,നിയമവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ഔദ്യോഗിക ഭാഷാ കമ്മിഷന്‍ ചെയര്‍മാന്‍, സര്‍വവിജ്ഞാനകോശം ഡയറക്ടര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ഔദ്യോഗിക ഭാഷാ വകുപ്പ് വിദഗ്ധന്‍ എന്നിവര്‍ ഔദ്യോഗികാംഗങ്ങളും, സുഗതകുമാരി, പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ് ഓണക്കൂര്‍, കെ. എന്‍ മോഹനവര്‍മ്മ എന്നിവര്‍ സമിതിയില്‍ ഔദ്യേഗികാംഗങ്ങളായിരിക്കും












