തിരുവനന്തപുരം: ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് അനക്‌സ് – 2 മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ശശി തരൂര്‍ എം.പി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.












