കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമെന്നു ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിക്കവേ, നിലപാട് അറിയിക്കാന്‍ സമയം ആവശ്യമാണെന്നു സിബിഐയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി സിബിഐക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തലശേരി സെഷന്‍സ് കോടതി പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. 2016 ജനുവരി 21ന് സിബിഐ നല്‍കിയ റിപ്പോര്‍ട്ടിലൂടെ കേസിലെ 25-ാം പ്രതിയാക്കി മാറ്റിയെന്നും നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.












