കൊച്ചി: കേരളത്തിലെ നാടന്‍ മത്സ്യസമ്പത്ത് കുറഞ്ഞു വരുന്നതായി നിരീക്ഷണം. പശ്ചിമഘട്ട നിരകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ശുദ്ധജല മത്സ്യങ്ങളാണ് കുടത്ത വംശനാശ ഭീഷണി നേരിടുന്നതെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു.
ആവാസവ്യസ്ഥ സംരക്ഷിക്കാന്‍ തയ്യാറാകാത്തതാണ് മിക്ക തദ്ദേശീയ മത്സ്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ്ചാന്‍സലര്‍ ഡോ ബി മധുസൂദനക്കുറുപ്പ് പറഞ്ഞു. അമിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം, മലിനീകരണം, ജൈവവൈവിധ്യങ്ങളുടെ നശീകരണം തുടങ്ങിയവയാണ് തദ്ദേശീയ മത്സ്യയിനങ്ങളുടെ ആവാസവ്യസ്ഥ തകരാനുള്ള കാരണം. പശ്ചിമഘട്ടനിരകളിലെ 30 ശതമാനം മത്സ്യയിനങ്ങള്‍ വംശനാശ ഭീഷണിയിലാണ്.
18 ഇനം മത്സ്യങ്ങള്‍ വംശനാശം സംഭവിച്ചു. പ്രജനന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ച ഇവയുടെ വിത്തുകള്‍ സംരക്ഷിക്കാനാകും. ശാസ്ത്ര സമൂഹം വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് അതാത് സമയങ്ങളില്‍ എത്തിയാല്‍ മാത്രമേ അതുകൊണ്ട് പ്രയോജനമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. മത്സ്യകൃഷിയിലൂടെ ആഗോളതലത്തില്‍ ഭക്ഷ്യോല്‍പാദനത്തില്‍ വന്‍ വിപ്ലവമാണുണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യകൃഷിയില്‍ ഇന്ത്യ ഒരുപാട് മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ പി രാജേന്ദ്രന്‍, വെറ്റിനറി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ ബി അശോക്, ഡോ റിക്കാര്‍ഡോ ഹാറൂണ്‍, പ്രോ-വൈസ്ചാന്‍സലര്‍ ഡോ കെ പത്മകുമാര്‍, രജിസ്ട്രാര്‍ ഡോ വി എം വിക്ടര്‍ ജോര്‍ജ്ജ്, ഡോ കെ വി യജചന്ദ്രന്‍, ഡോ കെ രഞ്ജിത്ത്, പി എച്ച് അന്‍വര്‍ അലി എന്നിവര്‍ സംസാരിച്ചു
Discussion about this post