ന്യൂഡല്‍ഹി: രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന അരുണാചല്‍പ്രദേശില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു ഗവര്‍ണര്‍ ജെ.പി. രാജ്ഖോവയെ തടയണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റീസ് ജെ.എസ്. ഖേല്‍ക്കര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
രാഷ്ട്രപതി ഭരണം അവസാനിക്കുമ്പോള്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടിവരുമെന്നും ഭരണഘടനാപരമായ കര്ത്തവ്യമാണിതെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്ഗി പറഞ്ഞു. നിയമസഭ അയോഗ്യനാക്കിയ വിമത കോണ്‍ഗ്രസ് നേതാവിന് എങ്ങനെ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനാവുമെന്ന് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ചോദിച്ചു.
അതേസമയം, അരുണാചലില്‍ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കാന്‍ കേന്ദ്രമന്ത്രിസഭ ആലോചിക്കുകയാണ്. ഇതിനായി ഗവര്‍ണര്‍ ജെ.പി. രാജ്ഖോവയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കും.
Discussion about this post