തിരുവനന്തപുരം: കേരളത്തിന്റെ പശ്ചാത്തലത്തിന് യോജിച്ച മാലിന്യ സംസ്‌കരണ പദ്ധതികളുടെ അഭാവമാണ് മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതിന് കാരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി ബ്രഹ്മപുരത്ത് ഗാര്‍ഹിക ഖര മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ നഗരസഭയും ഏജന്‍സിയും കരാറില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരും നഗരസഭകളും ഇതിനകം പലവിധത്തിലുള്ള പദ്ധതികളും നടപ്പാക്കാന്‍ ശ്രമിച്ചു. ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത പദ്ധതികള്‍ അവതരിപ്പിക്കാന്‍ പലപ്പോഴും കഴിഞ്ഞില്ല. കൊച്ചിയിലെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും തിരുവനന്തപുരം മുട്ടത്തറയിലെ മലിനജല സംസ്‌കരണ പ്ലാന്റും വലിയ നേട്ടമായി. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഈ പദ്ധതി വിജയിച്ചാല്‍ കേരളത്തിലാകെ വ്യാപിപ്പിക്കാനാവും. സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, പ്ലാസ്റ്റിക് പ്രോസസിങ്ങ് യൂണിറ്റ് തുടങ്ങിയ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ കൊച്ചി നഗരത്തിന്റെ ദീര്‍ഘകാലത്തെ പ്രശ്‌നത്തിന് പുതിയ പദ്ധതിയിലൂടെ പരിഹാരമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ചു. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പദ്ധതിക്കാണ് നഗരസഭയും ജിജെ നേച്ചര്‍ കെയര്‍ ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചത്. 295 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്ന പ്ലാന്റില്‍ പ്രതിദിനം 300 ടണ്‍ ഖരമാലിന്യം സംസ്‌കരിക്കാനാവും. ദിവസവും എട്ട് മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുക. വൈദ്യുതി ബ്രഹ്മപുരത്തെ പവര്‍പ്ലാന്റിന്റെ ഗ്രിഡിലേക്ക് എടുക്കുവാന്‍ കെഎസ്ഇബി യുമായി ധാരണയായിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതുമൂലം കൊച്ചി കോര്‍പ്പറേഷന്‍, സമീപ പ്രദേശത്തെ നഗരസഭകള്‍ എന്നിവിടങ്ങളിലെ ഗാര്‍ഹിക മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവും.
മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, നഗരകാര്യ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.യു.ഡി.പി. പ്രൊജക്ട് ഡയറക്ടര്‍ ആര്‍. ഗിരിജ, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി അമിത് മീണ, അഡീഷണല്‍ സെക്രട്ടറി അനൂജ, ജിജെ നാച്ചുര്‍ കെയര്‍ ആന്റ് എനര്‍ജി കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ ജിബി ജോര്‍ജ്ജ്, ഡയറക്ടര്‍മാരായ അഭിലാഷ് ആബല്‍, സ്റ്റിവ് ജോണ്‍, കോലിന്‍ ബ്രൗണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post