തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിവളര്‍ത്തല്‍ ഉപജീവനമാക്കിയ മൂന്നു ലക്ഷത്തോളം കര്‍ഷകര്‍ക്ക് ആശ്വാസമായി കോഴിവളര്‍ത്തല്‍ കൃഷിയായിഅംഗീകരിച്ച് കര്‍ഷകര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും കോഴികര്‍ഷകര്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. ബഡ്ജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനം നടത്തിയത്.
കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഹ്രസ്വകാല വായ്പ, വൈദ്യുതി സൗജന്യം, ടാക്‌സ് ഇളവ് മുതലായ ആനുകൂല്യങ്ങള്‍ കോഴികര്‍ഷകര്‍ക്ക് ഇതുമൂലം ല്യമാകും. ഇതോടൊപ്പം കൃഷി, മൃഗസംരക്ഷണ, മണ്ണുപര്യവേഷണ-സംരക്ഷണ, ജലവിഭവ, മത്സ്യ, ക്ഷീര വകുപ്പുകളുടെ ഏകീകരണ പദ്ധതിയായ നിറവ് എല്ലാ നിയോജകമണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും സംസ്ഥാനത്തുടനീളം ഹരിത മൈത്രി കാര്‍ഷിക വിപണികള്‍ ആരംഭിക്കുമെന്നും ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post