കൊച്ചി: നഗരത്തിലെ വൈദ്യുതി വിതരണ സംവിധാനത്തിനായി എറണാകുളം നോര്‍ത്തില്‍ 110 കെ.വി സബ് സ്റ്റേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കലൂരില്‍ 220 കെ.വി സബ് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനവും ഫെബ്രുവരി 25ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. നോര്‍ത്തില്‍ വൈകിട്ട് നാലിനും കലൂരില്‍ അഞ്ചിനുമാണ് ഉദ്ഘാടനച്ചടങ്ങ്.
പ്രസരണ നഷ്ടം കുറച്ചും ഗുണനിലവാരം മെച്ചപ്പെടുത്തിയും വൈദ്യുതി നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സബ് സ്റ്റേഷനുകള്‍ സജ്ജമാക്കിയത്. നോര്‍ത്തില്‍ നിലവിലുള്ള 66 കെ.വി സബ് സ്റ്റേഷനാണ് 110 കെ.വി സബ് സ്റ്റേഷനാക്കി ഉയര്‍ത്തിയത്. കലൂരില്‍ 110 കെ.വി സബ് സ്റ്റേഷന്റെ ശേഷി 220 കെ.വിയാക്കിയാണ് ഉയര്‍ത്തുക. നോര്‍ത്തിലെ ഉദ്ഘാടനച്ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എയും കലൂരില്‍ ബെന്നി ബഹന്നാന്‍ എം.എല്‍.എയും അധ്യക്ഷത വഹിക്കും. മേയര്‍ സൗമിനി ജയിന്‍, പ്രൊഫ. കെ.വി. തോമസ് എം.പി, ലൂഡി ലൂയിസ് എം.എല്‍.എ, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, ഡപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ഹാരിസ്, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം. ശിവശങ്കര്‍, ഡയറക്ടര്‍മാരായ പി. വിജയകുമാരി, അഡ്വ. ബി. ബാബുപ്രസാദ്, ചീഫ് എഞ്ചിനീയര്‍ ഭുവനേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിക്കും
Discussion about this post