ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനും വൈസ് പ്രസിഡന്റ് തുഷാറിനുമെതിരെ പൊലീസ് കേസ്. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി സുനില്‍ സമര്‍പ്പിച്ച സ്വകാര്യപരാതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പൊലീസാണ് കേസെടുത്തത്.
പിന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്റെ ഫണ്ടില്‍നിന്നും വിവിധ ബാങ്കുകളില്‍നിന്നും കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്തു കൂടിയ പലിശയ്ക്കു പാവപ്പെട്ട സ്ത്രീകള്‍ക്കു നല്‍കിയതിലൂടെ മൂന്നു കോടിയിലധികം രൂപ തട്ടിച്ചുവെന്നായിരുന്നു പരാതി.
Discussion about this post