തിരുവനന്തപുരം: ഏപ്രിലില്‍ ഒഴിവു വരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് മാര്‍ച്ച് 21 ന് നടത്തുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എ.കെ ആന്റണി, കെ.എന്‍ ബാലഗോപാല്‍, ടി.എന്‍ സീമ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മൂന്ന് ഒഴിവുകളിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പു നടത്തുക.
പഞ്ചാബ് (അഞ്ച്) അസാം (രണ്ട്) ഹിമാചല്‍പ്രദേശ് (ഒന്ന്) ത്രിപുര(ഒന്ന്) നാഗാലാന്റ്(ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 11 ഉം പത്രിക പിന്‍വലിക്കാനുളള അവസാന തീയതി മാര്‍ച്ച് 14 ഉം ആണ്. 21 ന് അഞ്ച് മണിക്ക് വേട്ടെണ്ണല്‍ നടക്കും.
Discussion about this post