ന്യൂഡല്‍ഹി: മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സാങ്മ (68) അന്തരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ആദ്യ ലോക്‌സഭാ സ്പീക്കറായിരുന്നു സാങ്മ. മേഘാലയയിലെ ടുറയില്‍നിന്ന് ഒന്‍പതുവട്ടം ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മേഘാലയയിലെ ചമ്പാത്തി ഗ്രാമത്തില്‍ 1947 സെപ്റ്റംബര്‍ ഒന്നിനാണ് പി.എ. സാങ്മയുടെ ജനനം. മേഘാലയ മുഖ്യമന്ത്രി, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ സഹമന്ത്രി, നരസിംഹറാവു മന്ത്രിസഭയില്‍ തൊഴില്‍മന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ചട്ടുണ്ട്. നാല്‍പത്തിയൊന്‍പതാം വയസ്സില്‍ ലോക്‌സഭാ സ്പീക്കറായതോടെ ആ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയായി. സാങ്മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
Discussion about this post