തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഓഫീസ് പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുകൂലവും പ്രതികൂലവുമായതും പൊതുജനങ്ങളെ സ്വാധീനിക്കുന്നതുമായ എല്ലാ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നോട്ടീസുകളും നീക്കം ചെയ്യാന്‍ അതത് എസ്റ്റേറ്റ് ഓഫീസര്‍മാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.












