തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് എല്ലാ സ്ഥാനാര്‍ഥികളും ഇന്ന് പത്രിക സമര്‍പ്പിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ഥികളായി എ.കെ ആന്റണിയും എം.പി വീരേന്ദ്രകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ. സോമപ്രസാദുമാണ് പത്രിക സമര്‍പ്പിച്ചത്. എ.കെ.ആന്റണി, കെ.എന്‍ ബാലഗോപാല്‍, ടി.എന്‍ സീമ എന്നിവരുടെ കാലാവധി പൂര്‍ത്തിയായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.












