ന്യൂഡല്‍ഹി: യമുനാ തീരത്തെ വിശ്വ സാംസ്‌കാരിക മേളയ്ക്ക് ചുമത്തിയിരുന്ന പിഴ ആര്‍ട്ട് ഓഫ് ലിവിങ് സംഘടാകര്‍ അടച്ചില്ല. പിഴ അടയ്ക്കാനുള്ള സമയം വെള്ളിയാഴ്ച വരെ നീട്ടി നല്‍കിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു.
സാംസ്‌കാരിക മേള നടക്കുന്ന സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനു സ്ഥലം വേണമെന്ന് നിര്‍ദേശിച്ചുവെന്നും ദേശീയ മലനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
അതിനിടെ സുരക്ഷാ കാരണങ്ങളുടെ പശ്ചാത്തലത്തിലത്തില്‍ മേളയിലെ വിശിഷ്ടാതിഥിയായിരുന്ന സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ചടങ്ങില്‍ നിന്ന് പിന്മാറി. ഡല്‍ഹിയിലെത്തിയിരുന്ന അദ്ദേഹം തിരികെ സിംബാബ്‌വെയിലേക്ക് പോകുമെന്ന് അറിയിച്ചു.
Discussion about this post