തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായുള്ള 2500 കോടി വായ്‌പ സംബന്ധിച്ച് എസ്‌ബിടി ഉള്‍പ്പെട്ട കണ്‍സോഷ്യവുമായി ഈ മാസം തന്നെ ധാരണാപത്രത്തില്‍ ഒപ്പിടുമെന്നു തുറമുഖവകുപ്പുമന്ത്രി വി.സുരേന്ദ്രന്‍ പിള്ള. പലിശ നിരക്കു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post