ബിജ്‌നോര്‍: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥനെ ഭാര്യയുടേയും കുട്ടികളുടേയും മുന്നിലിട്ട് അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നടന്ന ആക്രമണത്തില്‍ ഡി.വൈ.എസ്.പി. മുഹമ്മദ് തന്‍സില്‍ (45) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം സൊഹാറ ഗ്രാമത്തില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങവെ ശനിയാഴ്ച രാത്രി ഒരുമണിയോടെയിരുന്നു ആദ്ദേഹത്തിനെതിരെ ആക്രമണം നടന്നത്.
ഭാര്യ ഫര്‍സാനയ്ക്കും വെടിയേറ്റു. നോയിഡയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണംചെയ്തു. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തത്. നിരോധിത ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട കേസുകളാണ് തന്‍സില്‍ അന്വേഷിച്ചുകൊണ്ടിരുന്നത്.












