തിരുവനന്തപുരം: പീരുമേട് ഹോപ് പ്ലാന്റേഷനു 750 ഏക്കര്‍ മിച്ചഭൂമി അനുവദിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ഹോപ് പ്ലാന്റേഷനു ഭൂമി പതിച്ചു നല്‍കിയത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ടി.എന്‍. പ്രതാപനടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.
Discussion about this post