തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 8 മുതല്‍ 13 വരെ അനന്തപുരിയിലും ശ്രീനീലകണ്ഠപുരത്തും ‘ശ്രീരാമലീല’ നടക്കും.
തിരുമല മാധവസ്വാമി ആശ്രമം, പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാല്‍ ദേവീക്ഷേത്രം, ആനയറ സ്വരൂപാനന്ദാശ്രമം, കവടിയാര്‍ ശ്രീമഹാദേവര്‍ക്ഷേത്രം, നാലാഞ്ചിറ ഉദിയന്നൂര്‍ ശിവക്ഷേത്രം എന്നി സ്ഥലങ്ങള്‍ കേന്ദ്രമാക്കി അനന്തപുരിയിലും, ഇളംകുളം ശ്രീമഹാദേവര്‍ ക്ഷേത്രം, കാര്യവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രം, പള്ളിപ്പുറം തോന്നല്‍ദേവീക്ഷേത്രം,
അയിരൂര്‍പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അലിയാവൂര്‍ ശ്രീമഹാദേവര്‍ക്ഷേത്രം, ഇടത്തറ ശ്രീഭദ്രകാളിക്ഷേത്രം എന്നി സ്ഥലങ്ങള്‍ കേന്ദ്രമാക്കി ശ്രീനീലകണ്ഠപുരത്തുമുള്ള ബാല- അയോദ്ധ്യാ-ആരണ്യ-കിഷ്‌കിന്ധ-സുന്ധര-യുദ്ധ കാണ്ഡങ്ങളില്‍ ശ്രീരാമപൂജ, ശ്രീരാമായണപാരായണം, പ്രഭാഷണം തുടങ്ങിയ ശ്രീരാമലീല പരിപാടികള്‍ നടക്കും. ഏപ്രില്‍ 13ന് ശ്രീരാമപട്ടാഭിഷേകത്തോടെ ശ്രീരാമലീല പര്യവസാനിക്കും.












