തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. 11.30ഓടെ തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. തുടര്‍ന്ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു നടന്നു. 12.45ന് പറമേക്കാവിലും പൂരത്തിന് കൊടിയേറി.
കൊല്ലം പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പകല്‍ വെടികെട്ട് ഒഴിവാക്കിയാണ് കൊടിയേറ്റ് നടന്നത്.












