Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വെടിക്കെട്ടപകടം: സര്‍ക്കാര്‍ സേവനങ്ങള്‍ തിട്ടപ്പെടുത്താന്‍ പ്രത്യേക സംഘം

by Punnyabhumi Desk
Apr 19, 2016, 05:36 pm IST
in കേരളം

കൊല്ലം: പരവൂര്‍ വെടിക്കട്ടപകടത്തില്‍ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനുപുറമേ ലഭിക്കേണ്ട മറ്റ് സേവനങ്ങളും ആനുകൂല്യങ്ങളും തിട്ടപ്പെടുത്താനായി ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ അറിയിച്ചു.

എല്‍ എ (എന്‍ എച്ച് എ ഐ) ഡെപ്യൂട്ടി കലക്ടര്‍ വിജകുമാറിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍മാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഒന്നിലധികം സംഘങ്ങള്‍ അപകടത്തില്‍പ്പെട്ടവരുടെ വീടുകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി. മയ്യനാട്, ഇരവിപുരം വില്ലേജുകളിലെ വീടുകളാണ് സംഘം ഇന്ന് (ഏപ്രില്‍ 18) സന്ദര്‍ശനം നടത്തിയത്. പ്രത്യേക ഉദ്യോഗസ്ഥസംഘം അഞ്ച് ദിവസത്തിനുള്ളില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഓരോ കുടുംബത്തിന്റെയും വിവിധ ആവശ്യങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാനാവുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര നടപടി സ്വീകരിക്കാനാണ് പ്രത്യേക സംഘത്തിനോട് നിര്‍ദേശിച്ചിട്ടുള്ളത്. മരണമടഞ്ഞവരില്‍ ചിലരുടെ വീടുകള്‍ കലക്ടര്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. മരണമടഞ്ഞവരില്‍ പരമാവധി പേരുടെ വീടുകള്‍ കലക്ടര്‍ നേരിട്ട് സന്ദര്‍ശിച്ച് ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങളും മറ്റ് വിശദാംശങ്ങളും ശേഖരിക്കും. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവരുടെയും വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തേണ്ടതിനാലാണ് പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങളെ നിയോഗിച്ചതെന്ന് കലക്ടര്‍ പറഞ്ഞു. അപ്രതീക്ഷിതമായി സംഭവിക്കുന്ന കുടുംബാംഗത്തിന്റെ മരണം കുടുംബത്തില്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. ഓരോ കുടുംബത്തിലും അതുകാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമാകും. അതിനാല്‍ ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ പ്രത്യേകമായി പഠിച്ച് ആവശ്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും കലക്ടര്‍ പറഞ്ഞു. ഓരോ കുടുംബത്തിന്റെയും ആരോഗ്യപ്രശ്‌നങ്ങള്‍, വിവിധ വകുപ്പികളില്‍ നിന്നും ലഭിക്കാനുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസ കാര്യം തുടങ്ങിയവയുടെ വിശദമായ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥസംഘം കലക്ടര്‍ക്ക് സമര്‍പ്പിക്കുക.

റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ജില്ലാഭരണകൂടത്തിന് പരിഹരിക്കാനാകുന്ന പ്രശ്‌നങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരമുണ്ടാക്കും. ബാക്കിയുള്ളവ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുകയും ആവശ്യമായ സഹായം സര്‍ക്കാരില്‍ നിന്ന് വാങ്ങി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഓരോ വ്യക്തിയുടെയും ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ പ്രത്യേകം പ്രത്യേകമായി പരിഗണിച്ചായിരിക്കും ഈ അധികസഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്നും കലക്ടര്‍ പറഞ്ഞു

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies