കൊച്ചി: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതികളായുള്ള ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദുരന്തത്തിന് കാരണം ജില്ലാ ഭരണകൂടവും പോലീസും ആണെന്ന ക്ഷേത്രഭാരവാഹികളുടെ വാദം കോടതി അംഗീകരിച്ചില്ല. പോലീസിനെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് കണ്‌ടെത്തിയ കോടതി ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ഉത്തരവിട്ടു.
ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘവും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ഷേത്രഭാരവാഹികള്‍ പ്രതി സ്ഥാനത്താണ്. കമ്പത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച കാര്യം ക്ഷേത്രഭാരവാഹികള്‍ മറുച്ചുവച്ച് മത്സരകമ്പം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസിനെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും അന്വേഷണത്തില്‍ കണ്‌ടെത്തി.
കേസില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ക്ഷേത്രഭാരവാഹികളുടെ അറിവും സമ്മതവുമില്ലാതെ വെടിക്കെട്ട് നടക്കില്ലെന്നും പറഞ്ഞു.
Discussion about this post