ന്യൂഡല്‍ഹി: നാളെ മുതല്‍ ഡല്‍ഹി നിരത്തുകളില്‍ പെട്രോല്‍ ഡീസല്‍ ടാക്‌സി വാഹനങ്ങളുണ്ടാവില്ല. പെട്രോളും ഡീസലും ഇന്ധനമായുപയോഗിക്കുന്ന ടാക്‌സി വാഹനങ്ങള്ക്ക്‍ സി.എന്‍.ജി യിലേക്ക് മാറാനുള്ള കലാവധി ഇന്ന് അവസാനിച്ചതോടെ ഇത്തരം വാഹനങ്ങള്‍ നാളെ മുതല്‍ റോഡില്‍ ഇറക്കാന്‍ സാധിക്കില്ല.
സുപ്രീംകോടതി ഇതുസംബന്ധിച്ച് ഇന്നലെ വാദം കേട്ടെങ്കിലും സമയം നീട്ടി നല്‍കിയില്ല. വാഹനങ്ങള്‍ സി.എന്‍.ജി യിലേക്ക് മാറ്റാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലെന്ന് വാഹന ഉടമകള്‍ കോടതിയെ ധരിപ്പിച്ചെങ്കിലും ആവശ്യമുള്ള സമയം നല്‍കി കഴിഞ്ഞുവെന്നും അതിനാല്‍ ഇനി സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു കോടതി നിലപാട്.
Discussion about this post