തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രണ്ട് മണിക്കൂര്‍ കൊണ്ടെത്താവുന്ന അതിവേഗ പാത നിര്‍മിക്കും. ഇത് ഏഴ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. പരിസ്ഥിതി പ്രശ്നങ്ങളേക്കുറിച്ച് ധവളപത്രം പുറത്തിറക്കും, ആദിവാസി യുവാക്കള്‍ക്ക് ജോലി, കര്‍ഷകര്‍ക്കായി പലിശരഹിത വായ്പ, തിരദേശ വികസനത്തിന് 10,000 കോടിയുടെ പാക്കേജ്, വിദ്യാര്‍ഥികള്‍ക്കായി മന്നം സ്കോളര്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങളാണ് പ്രകടന പത്രികയില്‍ പറയുന്നത്.
ഘട്ടം ഘട്ടമായി സംസഥാനത്ത് സമ്പൂര്‍ണമായി മദ്യനിരോധനം കൊണ്ടുവരുമെന്ന് പ്രകടന പത്രിയില്‍ പറയുന്നു.
Discussion about this post