ന്യൂഡല്‍ഹി: വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു. 9,000 കോടിയോളം രൂപ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിരുന്ന വിജയ് മല്യ തിരിച്ചടയ്ക്കാനാകാതിരുന്നതിനെ തുടര്‍ന്ന് രാജ്യംവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ് നിലവിലുണ്ട്. കൂടാതെ, മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ബ്രിട്ടനിലുള്ള മല്യയുടെ അംഗത്വം റദ്ദാക്കണമെന്ന് രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
Discussion about this post